കട്ടപ്പന : വന്യജീവി കേന്ദ്രങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍സോണ്‍ വനമാക്കി മാറ്റുന്ന നടപടിക്കെതിരെ കട്ടപ്പനയില്‍ അതിജീവന സമ്മേളനം നടന്നു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദര്‍ശന ഓഡിറ്റോറിയത്തിലായിരുന്നു. സമ്മേളനം ജില്ലയില്‍ വിപുലമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും വാഹന ജാഥകളും സത്യഗ്രഹ പരിപാടികളും സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു.
വ്യാപകമായ ബഹുജന സമ്പര്‍ക്ക പരിപാടികള്‍ നടത്തുന്നതിലേക്കായി ആഗസ്റ്റ് 21,22,23 തീയതികളിലായി പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും. 25 ന് കട്ടപ്പനയില്‍ ഏകദിന സത്യഗ്രഹം നടത്താനും തീരുമാനിച്ചു. കട്ടപ്പന നഗരസഭ, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍,ഉപ്പുതറ, ഇരട്ടയാര്‍,കാമാക്ഷി മരിയാപുരം, വാഴത്തോപ്പ് എന്നീപഞ്ചായത്തുകളിലൂയൊണ് പ്രചരണവാഹന ജാഥകള്‍ നടത്തുക. വെളളയാംകുടി, കാഞ്ചിയാര്‍ കോഴിമല,ചെറുതോണി എന്നി മൂന്നുകേന്ദ്രങ്ങളില്‍ നിന്നാണ് ജാഥകള്‍ ആരംഭിക്കുക. മൂന്നുദിവസത്തെ പര്യടനത്തിനുശേഷം 23 ന് കട്ടപ്പനയില്‍ സമാപിക്കും
ജാഥയുടെ വിജയത്തിനായി ,രഞ്‌ജിത്ത് മാലിയില്‍, ബാബുപാലോസ്, വക്കച്ചന്‍ പാമ്പാടി സെബാസ്റ്റ്യന്‍ എസ് വിളക്കുന്നന്‍, . കെ.ആര്‍ രാജേന്ദ്രന്‍ എന്നിവരെ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.ആഗസ്റ്റ് 15നകം കട്ടപ്പന നഗരസഭയിലും അഞ്ചു പഞ്ചായത്തുകളിലും സമ്പര്‍ക്കം പുലര്‍ത്തി അതാതിടങ്ങളില്‍ അതിജീവന സദസുകള്‍ വിളിച്ചുകൂട്ടുകയും ജാഥയുടെ വിജയത്തിനുളള കര്‍മപദ്ധതികള്‍ക്ക് രുപം നല്‍കുകയും ചെയ്യും.ജാഥയെ സ്വമനസാലെ വാഹനങ്ങളുമായി അനുധാവനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ മുന്നോട്ടുവരണമെന്ന് സമ്മേളനം അഭ്യര്‍ത്ഥിച്ചു.
അതിജീവന സമ്മേളനത്തില്‍ സെബാസ്റ്റ്യന്‍ എസ് വിളക്കുന്നന്‍ അദ്ധ്യക്ഷനായിരുന്നു. വി.ബി.രാജന്‍ വിഷയാവതരണം നടത്തി. അടിമാലി നീതിസേന പ്രസിഡന്റ് കെ.എ സണ്ണി ,പി.ജെ ജോസഫ്, വക്കച്ചന്‍ പാമ്പാടി, പി,കെ ശശികുമാര്‍, ജോസഫ് ഇ.ജെ, തോമസ് വേമ്പേനി, സജി മാത്യു കെ.കെ.സുശീലന്‍ ബാബു പുളിമൂട്ടില്‍ അശോകന്‍ വികെ,ശിവദാസ് കെ.പി.ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി

