ബാലികമാരെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം

പെരിന്തല്‍മണ്ണ: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പലതവണ പീഡിപ്പിച്ച രണ്ടുകേസുകളില്‍ പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ. ഒന്‍പതും പത്തും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബി(38)നെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി അനില്‍കുമാര്‍ ശിക്ഷിച്ചത്.2016-ല്‍ പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണു ശിക്ഷ. ഒന്‍പതുകാരിയുടെ കേസില്‍ പോക്സോ പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. രണ്ടാമത്തെ കേസിലും ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുമുണ്ട്. പിഴത്തുക കുട്ടികള്‍ക്കു നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിലുണ്ട്. ഇന്‍സ്പെക്ടര്‍മാരായ എ.എം. സിദ്ദിഖ്, സാജു കെ. ഏബ്രഹാം, ജോബി തോമസ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് കേസുകളിലും പ്രോസികൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ സപ്ന പി. പരമേശ്വരത്തും പ്രതിഭാഗത്തിനായി അഡ്വ. ബി.എ. ആളൂരും ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →