ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ 22.07.2022 വെള്ളിയാഴ്ച പ്രഖ്യാപിക്കും

ന്യൂഡൽഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ 22/07/22 വെള്ളിയാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് 4നാണ് പ്രഖ്യാപനം.‌ ബിജു മേനോനും പൃഥ്വിരാജും അഭിനയിച്ച അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കുമെന്നാണ് സൂചന.

തമിഴ് ചിത്രം ‘സൂറൈ പോട്രി’ലെ അഭിനയത്തിന് മലയാളിയായ അപർണ ബാലമുരളി മികച്ച നടിക്കായുള്ള പുരസ്കാരത്തിന് പരിഗണനയിലുണ്ട്. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനെ ‌മികച്ച സഹനടനുള്ള അവാർഡിനും പരിഗണിക്കുന്നു. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരത്തിന് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്’ പരിഗണനയിലുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →