തിരുവോണം ബംപര്‍: ജില്ലാ തല പ്രകാശനം നടത്തി

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ടിക്കറ്റിന്റെ ജില്ലാ തല പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിച്ചു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ ബി.കെ. വിജയലക്ഷ്മി, അസിസ്റ്റന്റ് ലോട്ടറി ഓഫീസര്‍ ടി.പി ശോഭ, ജൂനിയര്‍ സൂപ്രണ്ട് ടി. ഡെന്നി,  വി.ബി അശോകന്‍, ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരാള്‍ക്ക് അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി പത്ത് പേര്‍ക്ക് ഒരു കോടി രൂപ വീതവും ലഭിക്കും. പത്ത് സീരീസുകളിലാണു ടിക്കറ്റുകള്‍ പുറത്തിറക്കുന്നത്. ടിക്കറ്റ് വില 500 രൂപ. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →