ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീതാ രാമം.ദുല്‍ഖര്‍ സല്‍മാനും ഹനു രാഘവപുടിയും ഒന്നിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസും ടൈറ്റില്‍ അനൗണ്‍സ്‌മെന്റും കൊണ്ട് പ്രേക്ഷകരില്‍ തല്‍ക്ഷണ മതിപ്പ് സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ പ്രൊമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു.1964-ലെ കാശ്മീരിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം.ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമായ സീതാ രാമം മൂന്ന് ഭാഷകളില്‍ ആണ് ചിത്ര൦ റിലീസ് ചെയ്യുക.

