തൃശൂർ : തൃശൂർ ദേശമംഗലത്ത് പശുക്കൾ ഷോക്കേറ്റ് ചത്തു. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റാണ് മൂന്ന് പശുക്കൾ ചത്തത്. കടുകശ്ശേരി തോട്ടുമൂച്ചിക്കൽ അവറുവിന്റെ മൂന്ന് പശുക്കളാണ് ചത്തത്. ശക്തമായ കാറ്റിൽ വൈദ്യുത കമ്പികൾ പൊട്ടി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പാലക്കാട് അട്ടപ്പാടിയിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിയിലും ഷോക്കേറ്റ് മരിച്ചിരുന്നു. ഷോളയൂരിലായിരുന്നു അപകടം. പശ്ചിമബംഗാൾ സ്വദേശി ആഖിബുൽ ശൈഖ് ആണ് മരിച്ചത്. ഇവിടെ കെട്ടിട നിർമ്മാണത്തിനായി എത്തിയതായിരുന്നു ആഖിബ്. തലയിൽ സിമന്റ് ചാക്കുമായി പോകുമ്പോൾ ദേഹത്തേക്ക് വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു.2022 ജൂലൈ 13ന് ഉച്ചയ്ക്ക് 12 മണിയോടെ ആണ് അപകടം ഉണ്ടായത്. അര കിലോമീറ്റർ ദൂരത്തുള്ള ട്രാൻസ്‌ഫോർമാറിലെ ഫ്യൂസ് ഊരിയ ശേഷം ആണ് ആഖിബിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹം അഗളി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

