മാത്യു കുഴൽ നാടന്റെ അവകാശ ലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ

തിരുവനന്തപുരം: മാത്യു കുഴൽ നാടന്റെ അവകാശലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ. മെന്റർ വിവാദത്തിന്റെ തുടർചർച്ചകളുടെ ഭാഗമായിട്ടാണ് നടപടി.

മുഖ്യമന്ത്രിയുടെ മകൾ വീണ പിഡബ്ല്യുസി ഡയറക്ടർ ജെയ്ക്ക് ബാലകുമാറിനെ മെന്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽ നാടന്റെ പരാമർശം. പച്ചക്കള്ളം എന്നായിരുന്നു കുഴൽ നാടന്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം കുഴൽനാടനോട് പ്രതികരിച്ചത്.

പിന്നാലെ വീണയുടെ കമ്പനിയുടെ വെബ്സൈറ്റിലെ പഴയ വിവരങ്ങൾ മാത്യു കുഴൽ നാടൻ എംഎൽഎ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസ്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം 14/07/22 വ്യാഴാഴ്ചയിലെ ധനാഭ്യർത്ഥന ചർച്ചയിൽ ഭരണപക്ഷവും, പ്രതിപക്ഷവും തമ്മിലുള്ള പോര് തുടരാനാണ് സാധ്യത. ബിജെപി ബന്ധം, സ്വർണക്കടത്ത്, എകെജി സെന്റർ ആക്രമണത്തിൽ പ്രതിയെ പിടിക്കാൻ കഴിയാത്തതടക്കം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. വിദ്യാഭ്യാസ – തൊഴിൽ വകുപ്പുകളുടെ ധനാഭ്യർത്ഥന ആണ് 14/07/22 വ്യാഴാഴ്ച പരിഗണിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →