ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം സംഘടിപ്പിച്ചു

കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കായി ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം സംഘടിപ്പിച്ചു. മലയാലപ്പുഴ സെന്ററില്‍ നടന്ന പരിശീലനത്തില്‍ വിവിധ ബ്ലോക്കുകളില്‍ നിന്ന് 58 സിഡിഎസ് ചെയര്‍പേഴ്സണ്‍മാരും പങ്കെടുത്തു. സ്റ്റേറ്റ് റിസോഴ്സ് പൂള്‍ അംഗങ്ങളായ എന്‍.വി അനിത, ബ്രിജിന, ശാലിനി ജോയി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ലിംഗപദവിയും ലിംഗവ്യത്യാസവും, ലിംഗപദവി സാമൂഹ്യവല്‍ക്കരണം, പിതൃമേധാവിത്വം, കുടുംബത്തില്‍ ആര് എന്തു ചെയ്യുന്നു, പ്രാപ്യതയും നിയന്ത്രണവും, ലിംഗപദവി ആവശ്യങ്ങള്‍, സ്ത്രീ വികസന സമീപനങ്ങള്‍, സ്ത്രീ ശാക്തീകരണത്തിന്റെ തലങ്ങള്‍, സമൂഹവും അതിക്രമങ്ങളും, ആസൂത്രണവും ലിംഗപദവി കാഴ്ചപ്പാടും, ജോലിസ്ഥലത്തെ ലൈംഗിക പീഡനം, സ്ത്രീവാദം എന്നീ വിഷയങ്ങള്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്തു. ഡി.പി.എം ഉണ്ണികൃഷണന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജെന്‍ഡര്‍ ഡി.പി.എം പി.ആര്‍ അനുപ, ഡി.പി.എം ബി.എന്‍ ഷീബ, സ്നേഹിത സ്റ്റാഫുകളായ ആര്‍.രേഷ്മ, കെ.എം റസിയ, ഷീമോള്‍ ആന്റണി, ബി.സി മാരായ അശ്വതി വി. നായര്‍, റിഷി സുരേഷ് എന്നിവര്‍ പങ്കെടുത്തു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →