ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി മുരുകേശൻ പിള്ളയാണ് (45) അറസ്റ്റിലായത്. 08/07/22 വെള്ളിയാഴ്ച രാത്രി ഫോർട്ട് പോലീസ് ആണ് ഇയാളെ പിടികൂടിയത്. നിരവധിപേരിൽ നിന്ന് അരക്കോടിയോളം രൂപയാണ് മുരുകേശൻ പിള്ള തട്ടിയത്. വേളി ഡിവിഷനിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനാണ് മുരുഗേശൻ. ഇയാളെ ഫോർട്ട് പോലീസ് തമ്പാനൂർ പോലീസിന് കൈമാറി. മുരുകേശൻപിള്ളയും അനധികൃതമായാണ് റെയിൽവേ ജോലിയിൽ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാൾ വർഷങ്ങളായി തിരുവനന്തപുരത്താണ് താമസിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →