ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

കൊച്ചി: ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്. ചോദ്യം ചെയ്യാനായി 11/07/22 തിങ്കളാഴ്ച ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞയാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

അതേസമയം, കേന്ദ്ര സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി 08/07/22 വെള്ളിയാഴ്ച പരിഗണിക്കും. തനിക്ക് പല ഭാഗങ്ങളിൽ നിന്നും ഭീഷണിയുണ്ടെന്നും കേന്ദ്ര സുരക്ഷ വേണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് സ്വപ്ന സുരേഷ് ഹർജി നൽകിയത്.

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജിയും ഹൈക്കോടതി 08/07/22 വെള്ളിയാഴ്ച പരിഗണിക്കും. മറ്റ് ചിലരുമായി ഗൂഢാലോചന നടത്തി മജിസ്ട്രേറ്റിന് മുന്നിൽ സ്വപ്ന സുരേഷ് വ്യാജ മൊഴി നൽകിയെന്നും മുഖ്യമന്ത്രിയെയും സർക്കാരിനെയും തന്നെയും അപകീർത്തിപ്പെടുത്താൻ വ്യാജവാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുൻമന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിലാണ് സ്വപ്നക്കെതിരെ കേസെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →