സി.ബി.എസ്.ഇ. പരീക്ഷാഫലം അടുത്തയാഴ്ച

ന്യൂഡല്‍ഹി: മൂല്യനിര്‍ണയം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നു സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലപ്രഖ്യാപനം അടുത്ത ആഴ്ചത്തേക്കു മാറ്റി. 10ാം ക്ലാസ് ഫലം ജൂലൈ 4 ന് പുറത്തുവരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 10ാം ക്ലാസ് ഫലം ഈ മാസം 13-നും 12-ാം ക്ലാസ് ഫലം 15നും പുറത്തുവരുമെന്നാണു സി.ബി.എസ്.ഇ. ഇന്നലെ നല്‍കിയ സൂചന. മൂല്യനിര്‍ണയ നടപടി പുരോഗമിക്കുകയാണെന്നും ഫലം പുറത്തെത്താന്‍ ഏതാനും ദിവസങ്ങള്‍ കൂടി കഴിയുമെന്നും സി.ബി.എസ്.ഇ. ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു ടേം പരീക്ഷയില്‍ ഓരോന്നിനും എത്രത്തോളം വെയിറ്റേജ് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ആദ്യ ടേം പരീക്ഷ കഠിനമായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ രണ്ടാം ടേമിനു വെയിറ്റേജ് വര്‍ധിപ്പിക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 21 ലക്ഷം വിദ്യാര്‍ഥികളാണു 10ാം ക്ലാസ് പരീക്ഷയെഴുതിയത്. 10ാം ക്ലാസ് പരീക്ഷ മേയ് 24നാണു പൂര്‍ത്തിയായത്. 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞ മാസം 15നും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →