പ്രവാസികൾക്ക് ആശ്വാസമായി ചാർട്ടേഡ് സർവീസുകൾ

അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്. സ്വകാര്യ ട്രാവൽ ഏജൻസി (അൽഹിന്ദ്) ആണ് സർവീസിന് നേതൃത്വം നൽകുന്നത്. വൺവേ യാത്രയ്ക്ക് 26,500 രൂപയാണ് (1250 ദിർഹം) നിരക്ക്. സാധാരണ വിമാനങ്ങളിൽ ഇരട്ടി തുക ചെലവഴിക്കണമെന്നിരിക്കെ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകുകയാണ് ചാർട്ടേഡ് സർവീസുകൾ.

തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം 2022 ജൂലൈ 3-ന് ദുബൈയിൽ നിന്ന് പുറപ്പെട്ടു. 183 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഏഴിന് റാസൽഖൈമയിൽ നിന്നും എട്ടിന് ഷാർജയിൽ നിന്ന് കോഴിക്കോടേക്ക് രണ്ട് വിമാനങ്ങളും ഉൾപ്പെടെ ആകെ നാല് വിമാനങ്ങളിൽ പ്രവാസികളെ നാട്ടിൽ എത്തിക്കാനാണ് തീരുമാനം. ആവശ്യമായി വരികയാണെങ്കിൽ കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യാനും ഏജൻസിക്ക് പദ്ധതിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →