മോദി ഹ്യൂസ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടു

ഹ്യൂസ്റ്റണ്‍ സെപ്റ്റംബര്‍ 23: ‘ഹൗഡി മോദി’ റാലിയില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഹ്യൂസ്റ്റണില്‍ നിന്ന് നൂയോര്‍ക്കിലേക്ക് പുറപ്പെട്ടു. അഭൂതപൂര്‍വ്വവും ചരിത്രപരവുമായ ഹ്യൂസ്റ്റണ്‍ സന്ദര്‍ശനത്തിന്ശേഷം മോദി യുഎന്‍ജിയെ അഭിസംബോധന ചെയ്യുന്നതിനും മറ്റ് ബഹുമുഖ ഉഭയകക്ഷി ഇടപാടുകളില്‍ പങ്കെടുക്കുന്നതിനുമായി ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടെന്ന് എംഇഎ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

യുഎന്‍ സെക്രട്ടറി ജനറല്‍ സംഘടിപ്പിച്ച കാലാവസ്ഥ ഉച്ചക്കോടിക്ക്ശേഷം തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ മോദിക്ക് നിരവധി പരിപാടികളുണ്ട്. കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യ എന്തുചെയ്തുവെന്നും മോദി ഈ പരിപാടിയില്‍ അഭിസംബോധന ചെയ്യും.

ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ പരിപാടിയായ ആയുഷ്മാന്‍ ഭാരത് ലോകത്തിലെ വലിയ ആരോഗ്യസംരക്ഷണ സംരംഭമാണ്. അത് പ്രദര്‍ശിപ്പിക്കുന്നതിലും മോദി ശ്രദ്ധ കേന്ദ്രീകരിക്കും. മറ്റ് പരിപാടികളില്‍ പ്രധാനമന്ത്രി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തും. സെപ്റ്റംബര്‍ 27ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →