മോദിയും മംഗോളിയന്‍ പ്രസിഡന്‍റും സംയുക്തമായി ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്തു

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 20: പ്രധാനമന്ത്രി നരേന്ദ്രമോദിയും മംഗോളിയന്‍ പ്രസിഡന്‍റ് ഖല്‍ത്മാജിന്‍ ബട്ടുല്‍ഗയും ചേര്‍ന്ന് മംഗോളിയന്‍ തലസ്ഥാനത്ത് വെച്ച് സംയുക്തമായി ബുദ്ധന്‍റെയും അദ്ദേഹത്തിന്‍റെ രണ്ട് ശിഷ്യന്മാരുടെയും പ്രതിമ അനാച്ഛാദനം ചെയ്തു. ഉലാന്‍ബത്തറിലെ ചരിത്രപരമായ ഗന്ധന്‍ ടെഗ്ചെന്‍ലിംഗ് മഠത്തില്‍ സ്ഥാപിച്ച പ്രതിമകളാണ് അനാച്ഛാദനം ചെയ്തത്.

ലോകത്തിനോടുള്ള, ബുദ്ധയുടെ സന്ദേശത്തിനുള്ള ആദരമായി ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രതിമ അനാച്ഛാദനം ചെയ്തു. മംഗോളിയുടെ തലസ്ഥാനമായ ഉലാന്‍ബത്തറിലാണ് ഗന്ധന്‍ മൊണാസ്ട്രി സ്ഥിതി ചെയ്യുന്നത്.

ഇന്ത്യ, റഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ തായ്ലാന്‍റ്, ജപ്പാന്‍ തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 150 ഓളം അതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം