യുപിയിലെ ഹാമിര്ഡപൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു

ലഖ്നൗ സെപ്റ്റംബര്‍ 23: ഉത്തര്‍പ്രദേശിലെ ബുണ്ടേല്‍ഖണ്ഡ് മേഖലയിലെ ഹാമിര്‍പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷിതമായി വോട്ടിംഗിനായി വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അജയ് കുമാര്‍ ശുക്ല പറഞ്ഞു.

സെപ്റ്റംബര്‍ 27ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടിംഗ് നടക്കുകയെന്ന് ശുക്ല പറഞ്ഞു. യുവരാജ് സിങ് (ബിജെപി), ഹര്‍ദീപക് നിഷാദ് (കോണ്‍ഗ്രസ്സ്), മനോജ് കുമാര്‍ (എസ് പി), നൗഷാദ് അലി (ബിഎസ്പി), ജമാല്‍ ആലം മന്‍സൂരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) എന്നീ ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2096 സംസ്ഥാന ജീവനക്കാരെ പോളിംഗ് തെരഞ്ഞെടുപ്പിനായി വിന്യസിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം