ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ്‌ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍കൂടി അറസ്‌റ്റില്‍

കൊച്ചി ; ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ്‌ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍കൂടി അറസ്‌റ്റിലായി. ഗോവ ബോഗ്മലോ ഭാഗത്ത്‌ ചിക്കോള്‍നയില്‍ എന്റിഎസ്‌ ഗേറ്റിന്‌ സമീപം ഡേവിഡ്‌ ഡയസ്‌(35), ഗോവ പനാജി വാസ്‌കോഡഗാമ ഖരിയോടാ ഭാഗത്ത്‌ റമിവാസ്‌ (52)എന്നിവരെയാണ്‌ ഗോവയില്‍ നിന്ന്‌ പിടികൂടിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഗോവന്‍ സ്വദേശിയായ മാങ്കോര്‍ഹില്‍ ഗുരുദ്വാര റോഡില്‍ മൗലാലി ഹബീബുല്‍ ഷേഖ്‌ ,കണ്ണൂര്‍ കൂത്തുപറമ്പ്‌ സ്വദേശി അബൂട്ടി എന്നിവരെ നേരത്തെ അറസ്റ്റ ്‌ചെയ്‌തിരുന്നു.

ജില്ലാ പോലീസ്‌ മേധാവി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ്‌ പ്രതികളെ സാഹസികമായി ഗോവയില്‍ നിന്നും പിടികൂടിയത്‌. 2022 ജൂണ്‍ 5 നാണ്‌ സംഭവം. ഉച്ചക്ക്‌ ഒന്നരയോടെ ബാങ്ക്‌ ജംങ്‌ഷനിലുളള സഞ്‌ജയ്‌ എന്നയാളുടെ വീട്ടിലാണ്‌ ആദായനികുതി ഉദ്യോഗസ്ഥര്‍ എന്ന്‌ പറഞ്ഞ്‌ അഞ്ചുപേര്‍ എത്തിയത്‌. പരിശോധന നടത്തി വീട്ടില്‍ നിന്ന 50 പവനോളം സ്വര്‍ണവും ഒന്നരലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു. വീട്ടിലെ സിസി ടിവിയുടെ ഹാര്‍ഡ്‌ ഡിസ്‌ക്കും സംഘം കൊണ്ടുപോയി സംഭവത്തിനുശേഷം പ്രതികള്‍ ഒളിവിലായിരുന്നു.

ഡിവൈഎസ്‌പി പികെ ശിവന്‍കുട്ടി.എസിഎച്ച്‌ഒ എല്‍ അനില്‍കുമാര്‍, സിപിഒമാരായ മാഹിന്‍ ഷാ, അബൂബക്കര്‍, കെ.എം മനോജ്‌, കെ.എം.സിയാദ്‌, ബെന്നി ഐസക്ക്‌ ,മുഹമ്മദ്‌ അമീര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →