അധികാരത്തില്‍ നിന്നിറങ്ങാന്‍ യോഗി സര്‍ക്കാരിന് സമയമായെന്ന് അഖിലേഷ്

ലഖ്നൗ സെപ്റ്റംബര്‍ 20: യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്ന് സമാജ്വാദി പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്. വ്യാഴാഴ്ച യോഗി സര്‍ക്കാരിന്‍റെ 30 മാസം ആഘോഷിച്ചിരുന്നു. ഭരണത്തിന്‍റെ അവസാനനാളുകളാണെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനായി ബിജെപി അധികാരം ഉപയോഗിക്കുകയാണെന്നും യാദവ് വിമര്‍ശിച്ചു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നിയമം ഇന്ത്യക്കാര്‍ തുടച്ചുനീക്കി. എന്നാല്‍ ഇപ്പോള്‍ ഭയത്തിലൂടെ ജനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും സിബിഐ, ഇഡി എന്നിവരിലൂടെ ഭരിക്കാനാണ് ശ്രമമെന്നും യാദവ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →