നബി വിരുദ്ധ പരാമർശം ; രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപൂർ ശർമ്മയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനം ഉണ്ടാക്കി.
ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് നൂപുർ ശർമ്മയുടെ പരാമർശം ആണെന്നും കോടതി വിലയിരുത്തി. നൂപുർ ശർമ്മയുടെ അഭിപ്രായത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ രാജസ്ഥാനിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ രണ്ടുപേർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉണ്ടായത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി നൂപുറിനെതിരെ വിമർശനം കടുപ്പിച്ചത്. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ജീവന് ഭീഷണിയെന്നും നൂപൂർ ശർമ്മ വെളിപ്പെടുത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →