പി.എസ്‌.എല്‍.വി.സി- 53 ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട്‌ : ഐ.എസ്‌.ആര്‍.ഒയുടെ രണ്ടാമത്‌ സംപൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം വിജയകരം. 2022 ജൂണ്‍ 30 ന്‌ വൈകിട്ട്‌ ആറുമണിക്ക്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പെയ്‌സ്‌ സെന്ററില്‍ നിന്ന്‌ മൂന്ന്‌ ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന്‌ പിഎസ്‌എല്‍വിസി -53 റോക്കറ്റ്‌ ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നായിരുന്നു വിക്ഷേപണം.

സതീഷ്‌ധവാന്‍ സ്‌പെയ്‌സ്‌ സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന്‌ സിങ്കപ്പൂരിന്റെ ഭൗമ നിരീക്ഷക ഉപഗ്രഹമായ ഡി.എസ്‌ഇഒ അടക്കം മൂന്ന്‌ ഉപഗ്രഹങ്ങളുമായാണ്‌ പിഎസ്‌എല്‍വി കുതിച്ചുയര്‍ന്നത്‌. ഇതിനുളള കൗണ്ട്‌ഡൗണ്‍ ഇന്നലെ(30.06.2022) വൈകുന്നേരമാണ്‌ ആരംഭിച്ചത്‌. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28നാണ്‌ ഐഎസ്‌ആര്‍ഒ ബ്രസീലിന്റെ ഒപ്‌റ്റിക്കല്‍ റിമോട്ട്‌ സെന്‍സിംഗ്‌ ഉപഗ്രഹമായ ആമസോണിയാ വണ്ണിനെ ഭ്രമണപഥത്തിലെത്തിച്ചത്‌. പിഎസ്‌എല്‍വിയുടെ 55-ാമത്തെയും പിഎല്‍വി കോര്‍എലോണ്‍ റോക്കറ്റിന്റെ പതിനഞ്ചാമത്തെയും വിക്ഷേപണമാണിത്‌.

365 കിലോഗ്രം തൂക്കമുളള ഡിഎസ്‌ഇഒയെ ഭൂമധ്യരേഖയില്‍ നിന്ന്‌ 570 കിലോമീറ്റര്‍ ഉയരത്തിലുളള ഭ്രമണപഥത്തിലെത്തിക്കുകയാണ്‌ മുഖ്യ ദൗത്യം.കൂടാതെ സിങ്കപ്പൂരിന്റെ തന്നെ NeuSAR ഉപഗ്രഹവും സിങ്കപ്പൂര്‍ നാന്‍യാങ്‌ സാങ്കേതിക സര്‍വകലാശാലവികസിപ്പിച്ച SCOOB 1 എന്ന 2.8കിലോഗ്രം തൂക്കമുളള ചെറുപഠന ഉപഗ്രഹവുമാണ്‌ ഭ്രമണപഥത്തിലെത്തിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →