കുറ്റിയാടി: കുറ്റിയാടി-നാദാപുരം സംസ്ഥാന പാതയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് മതില്‍തകര്‍ത്ത് കക്കട്ടിലെ കാര്‍ഷിക ഗ്രാമവികസന ബാങ്കിലേക്ക് ഇടിച്ചുകയറി. ബാങ്കില്‍ തിരക്കു കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി 2022 ജൂണ്‍ 28ന് വൈകുന്നേരം നാലരയോടെ വടകരയില്‍ നിന്ന് തൊട്ടില്‍പാലത്തേക്ക് പോവുകയായിരുന്ന പിപിബസാണ് അപകടത്തില്‍ പെട്ടത്.
പുറത്ത് നിര്‍ത്തിയിട്ട ബാങ്ക് ജീവനക്കാരുടെ രണ്ട് കാറുകള്‍ തകര്‍ത്ത് ബാങ്ക് കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയത്ത് ബാങ്ക് ജീവനക്കാരന്റെ മകള്‍ ബാങ്ക് കോമ്പൗണ്ടില്‍ നില്ക്കുന്നുണ്ടായിരുന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതി തലനാരിഴക്കാണ് രക്ഷപെട്ടത് ,ബസിലെ യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ കക്കട്ടിലെ കരുണ ക്ലിനിക്കില്‍ നിന്നും ചികിതിസ തേടി. ആരുടെയും പരിക്ക ഗുരുതരമല്ല. നരിക്കാട്ടേരി സ്വദേശി ജാനു ,ആയിഷ,മുഹമ്മദ് ഷാനുഎന്നിവര്ക്കാണ് പരിക്കേറ്റത്.

