അയല്‍വാസിയായ വയോധികനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്‌റ്റില്‍

പൂവാര്‍ : വയോധികനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പോലീസ്‌ പിടിയിലായി .പരണിയം തിടുതിടപ്പാന്‍വിള വീട്ടില്‍ ജോയി (54) സഹോദരന്‍ റാബി എന്ന ലോറന്‍സ്‌ (42) എന്നിവരാണ്‌ പൂവാര്‍ പോലീസിന്റെ പിടിയിലായത്‌. പ്രതികള്‍ നടത്തിവന്നിരുന്ന ഫാമിനെതിരെ തിടുതിടപ്പാന്‍വിള വീട്ടില്‍ വില്‍സണ്‍ പൂവാര്‍ പഞ്ചായത്തിനും മറ്റുബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു.

ഇതിന്റെ വിരോധം നിമിത്തമാണ്‌ പതികളായ ഇരുവരും ചേര്‍ന്ന്‌ വില്‍സനെ ആക്രമിച്ചതെന്ന്‌ പൂവാര്‍ പോലീസ്‌ പറഞ്ഞു. പൂവാര്‍ സിഐ എസ്‌.ബി.പ്രവീണിന്റെ നേതൃത്വത്തില്‍ എസ്‌ ഐ തിങ്കള്‍ ഗോപകുമാര്‍ സിപിഒ മാരായ ശശി നാരായണ്‍ വിഷ്‌ണു പ്രസാദ്‌, എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക റിമാന്‍ഡ്‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →