പ്രതിപക്ഷം സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ആരോപണം : എൽഡിഎഫ് ബഹുജന റാലി കൊച്ചിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണമുയർത്തി പ്രതിപക്ഷവും മാധ്യമങ്ങളും സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ് കൊച്ചിയിൽ ബഹുജനറാലി സംഘടിപ്പിച്ചു. എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ആരോപണങ്ങൾ വിലപ്പോവില്ലെന്നും മുഖ്യമന്ത്രിക്ക് ഓരോ എൽഡിഎഫ് പ്രവർത്തകനും പ്രതിരോധം തീർക്കുമെന്നും റാലി പ്രഖ്യാപിച്ചു. കോൺഗ്രസ് വിട്ട കെ വി തോമസ്, തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് എന്നിവരും പരിപാടിക്കെത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →