യോഗ ആരോഗ്യ ജീവിതത്തിന് സഹായകം – മന്ത്രി പി. പ്രസാദ്

ആലപ്പുഴ: ശരീരത്തിൻറെയും മനസിൻറെയും ആരോഗ്യം നിലനിര്‍ത്തി ജീവിയ്ക്കുന്നതിന് യോഗ സഹായകമാണെന്ന്  കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ്  മന്ത്രി പി. പ്രസാദ് പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനത്തിനു മുന്നോടിയായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ സജ്ജമാക്കിയ പ്രചരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
 
എല്ലാ  ദിവസവും കൃത്യമായി യോഗ ചെയ്യുന്നതിന്‍റെ പ്രയോജനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ആലപ്പുഴ സെന്റ് ജോസഫ്‌സ് വിമന്‍സ് കോളജില്‍ നടന്ന ചടങ്ങിൽ പ്രിന്‍സിപ്പല്‍ ഡോ. റീത്താ ലതാ ഡിക്കോത്ത അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍സ് ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫീസര്‍ എല്‍.സി. പൊന്നുമോന്‍ ആമുഖ പ്രഭാഷണം നടത്തി. ഫസ്റ്റ് ഇന്‍റര്‍നാഷണല്‍ യോഗാ ഡേ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. നിമ്മി അലക്‌സാണ്ടര്‍,  മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍ രാജ്, ശുചിത്വമിഷൻ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ആർ. വേണുഗോപാൽ, സാമ്പത്തിക സാക്ഷരതാ കൗൺസിലർ എൻ. കെ. ശ്രീകുമാര്‍, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍മാരായ സിസ്റ്റര്‍ ബിന്‍സി ജോണ്‍, ഫെബി പാദുവ വോളണ്ടിയര്‍ സെക്രട്ടറി മര്‍വ മുബാറക് തുടങ്ങിയവര്‍ പങ്കെടുത്തു.

ജൂൺ 26 വരെ ജില്ലയിലെ വിവിധ മേഖലകളില്‍ പര്യടനം നടത്തുന്ന ഡിജിറ്റൽ പ്രചരണ വാഹനം  കോളേജുകളിലും സ്കൂളുകളിലും പൊതു സ്ഥലങ്ങളിലും അടിസ്ഥാന യോഗാമുറകളുടെ വീഡിയോ പ്രദർശിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →