ആംസ്റ്റർഡാം : പോളിയോ വാക്സിന് താൽക്കാലികമായി കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് പഠന വിവരം. ആരോഗ്യ ശാസ്ത്ര പ്രസിദ്ധീകരണമായ സയന്റിസ്റ്റാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പോളിയോയ്ക്ക് കാരണം വൈറസ് ആണ്. നിർവീര്യം ആക്കിയ വൈറസുകളെ വൈറസിനെ ആണ് പോളിയോ വാക്സിനിലൂടെ മനുഷ്യശരീരത്തിലെ കടത്തിവിടുന്നത്. ഈ വാക്സിൻ സ്വീകരിക്കുന്ന ആളിൽ വൈറസിനെതിരെ സ്വാഭാവിക പ്രതിരോധശേഷി വർധിക്കും. പോളിയോയ്ക്ക് കാരണമായ വൈറസിനെതിരെ മാത്രമല്ല എല്ലാവിധ വൈറസുകൾക്ക് എതിരെയും പ്രതിരോധശക്തി ഇതിലൂടെ ലഭിക്കുന്നു എന്നാണ് പഠന വിവരം. പോളിയോ വാക്സിൻ മാത്രമല്ല വില്ലൻ ചുമ, ക്ഷയം എന്നീ രോഗങ്ങൾക്കെതിരെ വാക്സിനുകളും മറ്റു പലതരം അണുബാധകൾക്ക് എതിരെ പ്രതിരോധം സൃഷ്ടിക്കുന്നുണ്ട് എന്ന് ഈ പഠനത്തിൽ പറയുന്നു.
ശരീരത്തിലെ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്നു പേരിലാണ് കൊറോണ ബാധ രൂക്ഷമായി അനുഭവപ്പെടുന്നത്. ഈ പ്രതിരോധശക്തിയെ വർദ്ധിപ്പിക്കുവാൻ വാക്സിനുകൾ കഴിയും. ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ പൊതുവേ ഉണർത്തുന്ന പ്രക്രിയയാണ് വാക്സിനേഷൻ. ഏതെങ്കിലുമൊരു അണുബാധ ക്കെതിരെ ഉണ്ടാകുന്ന പ്രതിരോധശക്തി മറ്റെല്ലാ അണുബാധകളെയും പ്രതിരോധിക്കുവാൻ ശരീരത്തിന് കഴിവ് നൽകുന്നുണ്ട് എന്നാണ് ഈ പഠനത്തിൽ പറയുന്നത്. രോഗം ബാധിക്കാൻ സാധ്യതയുള്ള ദുർബലരായ ആളുകളിൽ പോളിയോ തുള്ളിമരുന്ന് പ്രയോഗിക്കുന്നത് ഗുണം ചെയ്യുമെന്നാണ് നിരീക്ഷണം.

