മുന്‍ അദ്ധ്യാപകനും , സിപിഐഎം നേതാവുമായിരുന്ന കെ.വി ശശികുമാറിന്‌ പോക്‌സോ കേസുകളില്‍ ജാമ്യം

മലപ്പുറം: പീഡന പരാതിയില്‍ അറസ്റ്റിലായ മലപ്പുറം സെന്റ്‌ ജമ്മാസ്‌ സ്‌കൂളിലെ മുന്‍ അദ്ധ്യാപകനും മുന്‍ സിപിഐഎം നേതാവുമായ കെ.വി ശശികുമാറിന്‌ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചു. രണ്ട്‌ പോക്‌സോ കേസുകളിലും നാല്‌ പീഡന പരാതികളിലൂമാണ്‌ മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്‌. ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉടന്‍ പുറത്തിറങ്ങും .

അദ്ധ്യാപകനായിരിക്കെ ഇയാള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്നുകാട്ടി രണ്ടുപൂര്‍വ വിദ്യാര്‍ത്ഥിനികളാണ്‌ പരാതി നല്‍കിയത്‌. 2022 മെയ്‌ മാസത്തിലായിരുന്നു വയനാട്‌ ബത്തേരിക്ക്‌ സമീപത്തെ ഹോംസ്‌റ്റേയില്‍ നിന്ന്‌ ശശികുമാറിനെ പോലീസ്‌ പിടികൂടിയത്‌. സംഭവം വിവാദമായതോടെ നഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പാര്‍ട്ടി സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →