പാലക്കാട് : പട്ടിക ജാതിയില്‍പെട്ട 16 വയസുകാരിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് ലൈംഗിക അതിക്രമം കാണിച്ച കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. മണ്ണാര്‍കാട് പളളിക്കുന്ന് ആവണിക്കുന്ന് പിലായിത്തൊടി വീട്ടില്‍ വീരാന്‍ മകന്‍ മുഹമ്മദ് ഷെഫീക്ക് (26) ന് ആണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി (പോക്‌സോ) ജഡ്‌ജ് ചി സഞ്‌ജു ശിക്ഷ വിധിച്ചത്.
പോക്‌സോ ,പട്ടികജാതി/പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയില്‍ എന്നീ വിവിധ വകുപ്പുകളിലായാണ് വിധി. പിഴതുക ഇരക്കുനല്‍കണം. 2017 മെയ് മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം .പ്രതി പ്രണയം നടിച്ച പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയാണ് ലൈംഗിക അതിക്രമം ചെയ്‌തത്. അന്നത്തെ മണ്ണാര്‍ക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പ്രസാദ് വര്‍ക്കി രജിസ്‌റ്റര്‍ ചെയ്‌ത കേസ് ഡിവൈഎസ്‌പിമാരായ കെ.എം സെയ്‌താലി, എന്‍ മുരളീധരന്‍ എന്നിവര്‍ അന്വേഷിച്ച് കുററപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലി്‌ക്ക് പ്രോസിക്യൂട്ടര്‍ ടി.ശോഭന ഹാജരായി .

