തിരുവനന്തപുരം: വൈദ്യുതി പോയി മൂന്നുമിനിറ്റിനുളളില്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം എന്നതുള്‍പ്പെടയുളള കര്‍ശന വ്യവസ്ഥകളുമായി വൈദ്യുതി ഭേദഗതി ചട്ടം പുറത്തിറക്കി. വൈദ്യുതി ഭേദഗതി ചട്ടം 2022 പ്രകാരമാണിത്. നിലവാരമുളളതും തടസമില്ലാത്തതുമായ വൈദ്യുതി ഉപഭോക്താക്കളുടെ അവകാശമാണ് . ഇതില്‍ കുറവോ തടസമോ ഉണ്ടായാല്‍ കെ.എസ്.ഇ.ബി ഉള്‍പ്പെടയുളള രാജ്യത്തെ വിതരണ സ്ഥാപനങ്ങള്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം വൈദ്യുതി ബില്ലിനൊപ്പം ലഭിക്കണം. നേരത്തെ പാര്‍ലമെന്റ് പാസാക്കിയ വൈദ്യുതി നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ചട്ടം നിലവില്‍ വന്നത്.
വിതരണ സംവിധാനം വളരെ മോശമാണെങ്കില്‍ അക്കാര്യം ബോധ്യപ്പെടുത്തി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനില്‍ നിന്നുളള അനുമതിയോടെ മാത്രമേ മൂന്നുമിനിട്ടെറ്റന്ന സമയ പരിധി മറികടക്കാനാവൂ. കേടായ വൈദ്യുതി മീറ്റര്‍ മാറ്റി ന്‌ല്‍കാന്‍ സംസ്ഥാനങ്ങളില്‍ കൃത്യമായ സംവിധാനമുണ്ടാവണം. വൈദ്യുതി ബില്‍ സുതാര്യവും ജനങ്ങള്‍ക്ക് പെട്ടെന്ന മനസിലാകുന്ന തരത്തിലുമാകണം. അതില്‍ പരാതിയുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണം. ഇതിനായി പ്രത്യേക കണ്‍സ്യൂമര്‍ ഗ്രിവന്‍സ് സെല്‍ മാനേജരെ നിയമിക്കണം.നിലവില്‍ വൈദ്യുതി ബില്‍ സംസ്ഥാനത്ത് സുതാര്യമല്ലെന്ന പരാതിയുണ്ട്.
താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ അപക്ഷിച്ച 48 മണിക്കൂറിനകം നല്‍കണം. പുതിയ വൈദ്യുതി കണക്ഷന്‍ നഗരങ്ങളില്‍ 7 ദിവസത്തിനകവും മുനിസിപ്പാലിറ്റികളില്‍ 15 ദിവസത്തിനകവും ഗ്രാമങ്ങളില്‍ 30 ദിവസത്തിനകവും നല്‍കിയിരിക്കണമെന്നും നിയമം അനുശാസിക്കുന്നു.
ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ട വീഴ്‌ചകള്‍ ഇവയാണ് : 1- വൈദ്യുതി നഷ്ടപ്പെട്ട് നിശ്ചിത സമയത്തിനകം പുനസ്ഥാപിക്കാതിരിക്കുക 2-ദിവസത്തില്‍ ഒന്നിലേറെ തവണ വൈദ്യുതി നഷ്ടപ്പെട്ടാല്‍, 3-കണക്ഷന്‍ , റീകണക്ഷന്‍ എന്നിവയ്‌ക്ക അനാവശ്യ കാലതാമസം ഉണ്ടായാല്‍. 4-കേടായ മീറ്റര്‍ മാറ്റിവയ്‌ക്കാന്‍ വൈകിയാല്‍ 5-വൈദ്യുതി ബില്ലിന്റെ പീരിയഡ് അപേക്ഷയില്ലാതെ മാറ്റിയാല്‍, 6-വോള്‍ട്ടേജ് ക്ഷാമമുണ്ടായാല്‍,7- വൈദ്യുതി ബില്‍ തര്‍ക്കം നിശ്ചിത സമയത്തിനകം പരിഹരിച്ചില്ലെങ്കില്‍. എന്നിവയാണ്

