മത്സ്യകൃഷി; വിളവെടുപ്പ് നടത്തി

സുഭിക്ഷ കേരളം, ജനകീയമത്സ്യകൃഷി പൊതുകുളങ്ങളിലെ മത്സ്യകൃഷി ജില്ലാതല വിളവെടുപ്പിന് തുടക്കമായി. പൊതുജലാശയങ്ങള്‍ സംരക്ഷിക്കുക, മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക, ഭക്ഷ്യ സുരക്ഷ, സുരക്ഷിത ഭക്ഷണം എന്നിവ ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതിയായ പൊതുജലാശയങ്ങളിലെ മത്സ്യകൃഷിയുടെ ജില്ലാതല വിളവെടുപ്പിന്റെ ഭാഗമായി പന്തളം മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള തലക്കോട്ട ചിറയിലെ വിളവെടുപ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് നിര്‍വഹിച്ചു. ജില്ല ഫിഷറീസ് ഓഫീസര്‍ പി. ശ്രീകുമാര്‍ പദ്ധതി വിശദീകരണം നല്‍കി. പത്തനംതിട്ട ജില്ലാ മത്സ്യഭവന്‍ ഓഫീസര്‍ വി.സിന്ധു, പന്നിവേലിച്ചിറ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഫിറോസിയ നസീമ ജലാല്‍, പ്രോജക്ട്കോ-ഓര്‍ഡിനേറ്റര്‍മാരായ എസ്.ജിഷ, പി.ജെ കവിത, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ അബിത, ആദര്‍ശ് തുടങ്ങി വകുപ്പ്തല ജീവനക്കാരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →