ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ തീറ്റപ്പുല്‍കൃഷി പരിശീലന പരിപാടി നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് പങ്കെടുക്കാം.
രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. ജൂണ്‍ രണ്ടിനു വൈകുന്നേരം അഞ്ചിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം.
പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍: 8075028868, 9847437232, 0476 2698550.

