കൊച്ചി : മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചു എന്ന പേരിൽ അറസ്റ്റ് ചെയ്ത പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഫോർട്ടു പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. 26. 5 .22, വ്യാഴാഴ്ച വഞ്ചിയൂർ കോടതിയാണ് പി സി ജോർജിന്റെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലേക്ക് അയച്ചത്. ഇതിനെതിരെ പിസി ജോർജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജനപ്രതിനിധി ആയിരുന്നു എന്നതും പ്രായവും കോടതി പരിഗണിച്ചു. പോലീസ് അന്വേഷണവുമായി സഹകരിക്കണം, പോലീസ് ആവശ്യപ്പെട്ടാൽ ഹാജരാകണം എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. എല്ലാ ഉപാധികളും അംഗീകരിക്കാമെന്ന് പിസി ജോർജ് കോടതിയെ അറിയിച്ചു.
പി സി ജോർജ് സമാന കുറ്റകൃത്യം ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ഇത്തരം കേസുകൾ സമൂഹത്തിന് ആപത്താണെന്നും അതുകൊണ്ട് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ഉപാധികളോടെ ജാമ്യം
