ക്രിപ്‌റ്റോ കറന്‍സി വാഗ്‌ധാനം ചെയ്‌ത്‌ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി

കണ്ണൂര്‍ : മോറിസ്‌ കോയിന്‍ തട്ടിപ്പ് കേസില്‍ ഫോര്‍ട്ടുകൊച്ചി ചിരട്ടപ്പാലം സരോജിനി റോഡ്‌ സ്വദേശി കെ.ജോഷി(45) അറസ്‌റ്റിലായി. കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്‌പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം 8 ആയി.

മോറിസ്‌ കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി വാഗ്‌ധാനം ചെയ്‌ത്‌ മണിചെയിന്‍ മാതൃകയില്‍ ഇയാള്‍ നിക്ഷേപകരില്‍ നിന്നും ഒമ്പതുകോടിയോളം രൂപ പിരിച്ചെടുക്കുകയായിരുന്നു. ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന്‌ അഡ്‌.എസ്‌പി പി സാദനന്ദന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →