ജില്ലാ ഭരണകൂടവും, ലീഡ് ബാങ്കും സംയുക്തമായി രണ്ടാം ദിവസം നടത്തിയ ബാങ്ക് വായ്പ കുടിശ്ശിക നിവാരണമേള കോന്നി ബ്ലോക്ക് ഓഫീസില്‍ നടത്തി. റിക്കവറി മേളയില്‍ 102 കേസുകളാണ് പരിഗണിച്ചത്. 50 കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കുകയും വിവിധ ബാങ്കുകള്‍ പലിശയും, പിഴപലിശയും ഉള്‍പ്പെടെ കുടിശിക തുകയില്‍ ഇളവുകളും നല്കി. കോന്നി താലൂക്കില്‍ 67,77,478 രൂപ കുടിശിക ഉണ്ടായിരുന്നത് 48% ഇളവുകളോടെ 35,40,550 രൂപയ്ക്ക് തീര്‍പ്പാക്കി. ബാങ്ക് മേളയില്‍ ആര്.ആര് തഹസില്‍ദാര്‍ ബീന എസ്.ഹനീഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഡി.സുഗതന്, കെ.എന്‍ അനില്‍ കുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ ബാങ്ക് മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.
റവന്യൂ റിക്കവറി: പരിഗണിച്ചത് 102 കേസുകള്‍
