രാജ്കോട്ട്: കളിക്കിടെ ഒരു വയസുകാരിയുടെ തല കുക്കറില്‍ കുടുങ്ങി. രാജ്കോട്ടിലെ ഭാവ്നഗറില്‍ പ്രിയാന്‍ഷി വാലാ എന്ന കുഞ്ഞിന്റെ തലയാണ് കുക്കറിനുള്ളല് കുടുങ്ങിയത്. ഭാവ് നഗറിലെ പിര്‍ച്ചാല സ്ട്രീറ്റില്‍ താമസിക്കുന്ന ധര്‍മിക് ഭായ് വാലയുടെ മകളാണ് പ്രിയാന്‍ഷി. കുഞ്ഞിനെ മാതാപിതാക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് തല പുറത്തെടുക്കാനായില്ല. ഒടുവില്‍ കുക്കര്‍ മുറിച്ച് തല പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. 45 മിനിറ്റ് നീണ്ട ഭഗീരഥ പ്രയത്നത്തിനൊടുവിലാണ് കുക്കര്‍ മുറിച്ച് കുഞ്ഞിന്റെ തല പുറത്തെടുത്തത്. കുഞ്ഞിന്റെ ആരോഗ്യനിലയ്ക്ക് കുഴപ്പമൊന്നുമില്ല.
കളിക്കിടെ കുക്കറില്‍ തല കുടുങ്ങി; കുക്കര്‍ മുറിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി
