ബെയ്ജിങ്: തായ്വാന് പിടിച്ചെടുക്കാന്‍ ചൈന ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ചൈന. തായ്വാനിലെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സ്വയംഭരണം നിലനില്‍ക്കുന്ന തായ്വാനെ നിയന്ത്രിക്കാന്‍ ഒരിക്കലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചിട്ടില്ല. എന്നാല്‍, തായ്വാന് ചൈനയുടെ അവിഭാജ്യ ഭാഗമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.
തായ്വാന് വിഷയം ചൈനയുടെ ആഭ്യന്തര കാര്യമാണ്. പരമാധികാരം, അഖണ്ഡത തുടങ്ങി ചൈനയുടെ പ്രധാന താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിട്ടുവീഴ്ചയ്ക്കോ ഇളവുകള്‍ക്കോ ഇടമില്ലെന്നും വാങ് വെന്‍ബിന്‍ വ്യക്തമാക്കി. 140 കോടി ജനതയുടെ ശക്തി ഉപയോഗിച്ച് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

