കോഴിക്കോട്: മേപ്പയ്യൂരിൽ മെയ് 28 ന് ‘ശുചിത്വ ഹർത്താൽ’

കോഴിക്കോട്: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മേയ് 28 ശനിയാഴ്ച ശുചിത്വ ഹർത്താൽ ആചരിക്കും. ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് ശുചിത്വ ഹർത്താൽ നടത്തുന്നത്. ശുചിത്വ ഹർത്താൽ ദിവസം രാവിലെ ഏഴ് മണി മുതൽ ടൗണിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ട് മുഴുവൻ കച്ചവടക്കാരും പരിപാടിയുമായി സഹകരിക്കും.

മേയ് 20, 21 തീയതികളിൽ ഗൃഹ ശുചീകരണം നടത്താനും, 24 ന് അയൽ സഭയുടെ സഹകരണത്തോടെ പൊതുശുചീകരണം നടത്താനും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, അസിസ്റ്റന്റ് സെക്രട്ടറി എ. സന്ദീപ്, വി.ഇ.ഒ സി.കെ. രജീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി- വ്യവസായി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →