ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടു യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കി

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടു യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.മിസൈല്‍ ഡിസ്ട്രോയര്‍ ഇനത്തില്‍പ്പെട്ട സൂറത്ത്, സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ഇനത്തില്‍പ്പെട്ട ഉദയഗിരി എന്നിവയാണ് മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. 2024 അവസാനത്തോടെ രണ്ടു കപ്പലുകളും നാവികസേനയുടെ ഭാഗമാകുമെന്നാണു സൂചന. ഫ്രഞ്ച് സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന നാവികസേനയുടെ ആറാമത്തെയും അവസാനത്തെയും കാല്‍വരി ക്ലാസ് അന്തര്‍വാഹിനിയായ വാഗ്ഷീര്‍ നീറ്റിലിറക്കി ഒരു മാസത്തിന് ശേഷമാണ് രണ്ടു യുദ്ധക്കപ്പലുകളും രാജ്യത്തിനു സമര്‍പ്പിച്ചത്.
ഒരു രാജ്യത്തിന് പ്രാദേശിക/ആഗോള ശക്തിയാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ശക്തമായ നാവികസേനയെ സുസജ്ജമാക്കമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.രാജ്യത്തിന്റെ തദ്ദേശീയ ശേഷിയിലുണ്ടായ വളര്‍ച്ചയുടെ തിളങ്ങുന്ന ഉദാഹരണങ്ങളാണ് രണ്ടു യുദ്ധക്കപ്പലുകളുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാവികസേനയുടെ പി15ബി വിഭാഗത്തില്‍പ്പെടുന്ന നാലാമത്തെ യുദ്ധക്കപ്പലാണ് സൂറത്ത്. പി17എ വിഭാഗത്തില്‍പ്പെടുന്ന രണ്ടാമത്തെ അത്യാധുനിക പ്രഹരശേഷിയുള്ള യുദ്ധക്കപ്പലാണ് ഉദയഗിരി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →