പ്രകൃതിവിരുദ്ധ പീഡനം : നാലുപേര്‍ അറസ്റ്റില്‍.

മലപ്പുറം : പെരിന്തല്‍മണ്ണയിലെ കല്ലത്താനിയില്‍ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ നാലുപേര്‍ അറസ്റ്റില്‍. കൊല്ലോത്ത്‌ നജീബ്‌, കോഴിക്കാട്ടില്‍ അബൂബക്കര്‍, പകത്ത്‌ ജലീല്‍, കോഴിപ്പേന്‍ അഷറഫ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരില്‍ കൊല്ലോത്ത്‌ നജീബ്‌ മദ്രസ പ്രസിഡന്റും പളളിക്കമ്മറ്റി നേതാവുമാണ്‌. പകത്ത്‌ ജലീല്‍ മുസ്ലീംലീഗ്‌ പ്രാദേശിക നേതാവാണ്‌. കോഴിക്കാട്ടില്‍ അബൂബക്കര്‍ പ്രവാസിയും മതസ്ഥാപനങ്ങളുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്‌. കോഴിപ്പേന്‍ അഷറഫാണ്‌ മറ്റുളളവര്‍ക്ക്‌ കുട്ടിയെ എത്തിച്ചുനല്‍കിയത്‌ .

ഭീമമായ പണമാണ്‌ അഷറഫ്‌ ഇവരില്‍ നിന്ന്‌ ഈടാക്കിയിരുന്നത്‌. പെരിന്തല്‍മണ്ണയിലെ കെപിഎം ടൂറിസ്റ്റ്‌ ഹോമില്‍ എത്തിച്ചായിരുന്നു പീഡനം. മൃഗീയമായ രീതിയിലുളള പീഡനമാണ്‌ ഇവര്‍ കുട്ടിയുടെ മേല്‍ നടത്തിയത്‌. അഷറഫും ഏറെക്കാലമായി കുട്ടിയെ പീഡനത്തിന്‌ വിധേയമാക്കിയിരുന്നു.

കുട്ടി സമയം വൈകി വീട്ടിലെത്തുന്നതും കയ്യില്‍ അമിതമായി പണം കണ്ടെത്തിയതും വീട്ടുകാര്‍ക്ക്‌ സംശയത്തിന്‌ ഇടയാക്കി. വീട്ടുകാര്‍ ചോദ്യം ചെയ്‌തപ്പോഴാണ്‌ പീഡന വിവരം വെളിയില്‍ വന്നത്‌ .ആദ്യം കോഴിപ്പേന്‍ അഷറഫിന്റെ പേര്‌ മാത്രമാണ്‌ കുട്ടി പറഞ്ഞത്‌. എന്നാല്‍ തുടര്‍ന്ന്‌ ചൈല്‍ഡ്‌ ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ്‌ മറ്റുളളവരുടെ പേരുകള്‍ പുറത്തുവന്നത്‌. ഇനിയും കൂടുതല്‍ പ്രമുഖര്‍ പീഡനത്തിന്‌ പിന്നിലുണ്ടെന്നാണ്‌ സൂചനകള്‍.

പീഡനം സംബന്ധിച്ചുളള വിവരങ്ങള്‍ മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക മാധ്യേമങ്ങളും പൂഴ്‌തി വക്കുകയായിരുന്നു. പ്രതികള്‍ പ്രമുഖരായതോടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇടതുവലതുമുന്നണികള്‍ പണം മുന്നില്‍കണ്ട്‌ ഒരുമിച്ചുനിന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →