പുതിയ മേഖലകളിൽ കഴിവുകൾ വികസിപ്പിക്കാൻ സായുധസേനയോട് ഉപരാഷ്ട്രപതിയുടെ ആഹ്വാനം

ന്യൂ ഡൽഹി: യുദ്ധ രംഗത്തു ഡ്രോണുകളുടെയും സൈബർ യുദ്ധത്തിന്റെയും വർദ്ധിച്ചുവരുന്ന ഉപയോഗത്തോടൊപ്പം സംഘർഷങ്ങളുടെ സങ്കര സ്വഭാവവും യുദ്ധക്കളത്തിലേക്ക് ഒരു  മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും ഇത്   കണക്കിലെടുത്തു കൊണ്ട് പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിൽ കഴിവുകൾ വികസിപ്പിക്കാൻ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു സായുധ സേനയോട് ആവശ്യപ്പെട്ടു  . ഇന്ത്യൻ സൈന്യത്തെ ഒരു ‘ഭാവി ശക്തി’യായി വികസിപ്പിക്കുക എന്നത് നമ്മുടെ കാഴ്ചപ്പാടായിരിക്കണം എന്നും  അദ്ദേഹം പറഞ്ഞു.

വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഭിസംബോധന ചെയ്യവെ, വളരെ സങ്കീർണ്ണവും പ്രവചനാതീതവുമായ ഭൗമ-രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇന്ത്യ ഒന്നിലധികം സുരക്ഷാ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുനിന്നും അകത്തുനിന്നും നിരവധി തരത്തിലുള്ള  ഭീഷണികൾ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം , ഏത് വെല്ലുവിളിയും നേരിടാനും ഏത് സുരക്ഷാ ഭീഷണിയും ശക്തമായി ചെറുക്കാനും നമ്മുടെ സായുധ സേന പൂർണ്ണമായും സജ്ജരായിരിക്കണമെന്ന്ആവശ്യപ്പെട്ടു

ഈ അവസരത്തിൽ, ഭൗമ-രാഷ്ട്രീയ കാഴ്ചപ്പാടുകൾ , ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം എന്നിവ സുരക്ഷാ സംവിധാനത്തിന്റെ  സങ്കീർണ്ണത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അത്തരം വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കണമെന്നും ശ്രീ നായിഡു പറഞ്ഞു.

പ്രതിരോധ രംഗത്തും ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്വാശ്രയത്വം കൈവരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ശ്രീ നായിഡു, ഈ നിർണായക മേഖലയിൽ ആത്മനിർഭർ ഭാരതത്തിനായി നിരവധി സംരംഭങ്ങൾ സ്വീകരിക്കുന്നതിന് ഗവണ്മെന്റിനെ അഭിനന്ദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →