11കാരി തൂങ്ങിമരിച്ചു; പിതാവിന്റെ സുഹൃത്തുക്കളായ കഞ്ചാവ് ലോബിക്ക് പങ്കെന്ന് ബന്ധുക്കളുടെ ആരോപണം

കൊല്ലം: പ്രാക്കുളത്ത് ആറാംക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മരണത്തിനു പിന്നില്‍ കഞ്ചാവ് ലോബിക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിക്കുന്നതിന് തൊട്ടുമുമ്പുവരെ മകള്‍ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും പ്രാര്‍ഥിക്കാനായി പോയ മകള്‍ തൂങ്ങിനില്‍ക്കുന്നതാണ് പിന്നീടു കണ്ടതെന്നും അമ്മ പറയുന്നു. കുട്ടിക്ക് നിലവില്‍ ആത്മഹത്യ ചെയ്യേണ്ട ഒരു പ്രശ്‌നവുമില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
	കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ട്. ഇവര്‍ നിരന്തരം വീട്ടില്‍ വരാറുണ്ട്. ഇന്നലെയും ഇവര്‍ വീട്ടില്‍ വന്നിരുന്നു. ഇവര്‍ക്ക് കുട്ടിയുടെ മരണവുമായി ബന്ധമുണ്ടെന്നാണ് മുത്തച്ഛന്റെ ആരോപണം. എന്നാല്‍, പ്രഥമ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ പുസ്തകത്തില്‍നിന്ന് ആത്മഹത്യകുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →