എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം

2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള (രജിസ്ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം10/1999 മുതല്‍ 01/2022 വരെ രേഖപെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ നിയമാനുസൃതം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലും ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലും മെയ് 31 വരെ അവസരം ഉണ്ടായിരിക്കും. എംപ്ലോയ്മെന്റ് കാര്‍ഡുമായി നേരിട്ടോ, ദൂതന്‍ മുഖേനയോ,  ഇ -പോര്‍ട്ടല്‍ മുഖേന ഓണ്‍ ലൈന്‍ ആയോ രജിസ്ട്രേഷന്‍ പുതുക്കാം. ജോലി ലഭിച്ച് യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തവര്‍ക്കും യഥാസമയം ചേര്‍ക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ശിക്ഷാ  നടപടിയുടെ ഭാഗമായി സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ലഭിക്കില്ല. വെബ്‌സൈറ്റ്  www.eemployment.kerala.gov.in ഫോണ്‍ 04994 255582 (കാസര്‍കോട്), 0467 2209068.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →