ന്യൂഡല്‍ഹി: ഒ രക്തഗ്രൂപ്പില്‍ പെടുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ കൊറോണ അവരെ കുറച്ചേ ബാധിക്കുകയുള്ളൂ. 23 ആന്റ് മി എന്നീ അമേരിക്കന്‍ കമ്പനികള്‍ ചേര്‍ന്ന് പതിനായിരത്തോളം പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇതുപറയുന്നത്. ഒ ഗ്രൂപ്പുകാര്‍ക്ക് മറ്റുള്ളവരെക്കാള്‍ രോഗം പോസിറ്റീവാകാന്‍ ഒമ്പതു മുതല്‍ 18 ശതമാനം വരെ സാധ്യത കുറവാണെന്നാണ് കണ്ടെത്തല്‍. 7,50,000 പേരില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ്- 19 രോഗത്തില്‍നിന്നു സംരക്ഷണം നല്‍കുന്ന രക്തഗ്രൂപ്പ് ഒ ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് ഗ്രൂപ്പുകള്‍ രോഗത്തിന് വഴങ്ങുന്നതില്‍ ചെറു വ്യത്യാസങ്ങളുണ്ട്. രോഗാണുക്കളുമായി ഏറ്റവുമധികം സാമീപ്യം ഉണ്ടാവുന്ന ആരോഗ്യ പ്രവര്‍ത്തകരിലും ഇതുതന്നെയായിരുന്നു ഫലം.
അതുപോലെ എ പോസിറ്റീവ്കാര്‍ സൂക്ഷിക്കുക. ജര്‍മനിയിലെ കിയല്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത് കൊവിഡ് രോഗം ബാധിച്ചവരില്‍ ഏറ്റവുമധികം ശ്വാസകോശ സംബന്ധമായ പ്രശ്‌നം വരുന്നതും ഓക്‌സിജന്‍ സഹായത്തോടെ മാത്രം ശ്വസിക്കേണ്ടിവരുന്നതും എ പോസിറ്റീവ് ഗ്രൂപ്പുകാര്‍ക്കാണ്.

