ദില്ലി : ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ അശ്വിനി കമാറാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയം സങ്കീര്‍ണമാണെന്നും ദൂര വ്യാപക ഫലങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും അതിനാല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്‌ത് തീരുമാനങ്ങളെടുക്കാമെന്നും കേന്ദ്രം നിലാപാട് തിരുത്തി പുതിയ സത്യവാങ്‌മൂലം ഇന്നലെ(09.05.2022) രാത്രി ഫയല്‍ ചെയ്യുകയും ചെയ്‌തു.
ഹര്‍ജി ഇന്ന് പരിഗണിച്ച ജസ്റ്റീസ് സഞ്‌ജയ് കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് വിഷയത്തില്‍ കേന്ദ്രത്തിന് ഇപ്പോഴും കൃത്യമായ നിലപാടില്‍ എത്തിച്ചേരാന്‍ ആയിട്ടില്ലെന്ന് നിരീക്ഷിച്ചു. എല്ലാ വിഷയങ്ങളിലു കോടതിക്ക് ഉടന്‍ തീര്‍പ്പുകല്‍പ്പിക്കാനാവില്ലെന്നും വിഷയത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും കോടതി പറഞ്ഞു. ഇതിനായി സംസ്ഥാനങ്ങളുുമായി ചര്‍ച്ച ചെയ്യുന്നതിന് കോടതി കേന്ദ്രത്തിന് മൂന്നുമാസം സമയം അനുവദിച്ചു. ഹര്‍ജി പരിണിക്കുന്നതിന് തൊട്ടുമുമ്പ് സത്യവാങ്‌മൂലം തിരുത്തി നല്‍കിയ കേന്ദ്രത്തിന്റെ നടപടിയേയും കോടതി വിമര്‍ശിച്ചു. കേസ് പരിഗണിക്കുന്ന 2022 ഓഗസ്‌റ്റ് 30ന് മുമ്പ് ചര്‍ച്ചയുടെ പുരോഗതി അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

