ദേശീയ നേതാക്കളുടെ ചിത്രവുമായി ആസാദ്‌ കുടകള്‍ തൃശൂര്‍ പൂരത്തില്‍

തൃശൂര്‍ : ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്‌ത കുടകള്‍ തൃശൂര്‍ പൂരത്തില്‍ . രാജ്യത്തിന്‌ തൃശൂര്‍ പൂരം നല്‍കുന്ന സമര്‍പ്പണമാണ്‌ ഈ കുടകളെന്ന്‌ സുരേഷ്‌ ഗോപി. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന ഈ സമയത്ത്‌ ഇതിന്‌ ഏറെ പ്രാധാന്യമുണ്ടെന്നും സുരേഷ്‌ ഗോപി പറഞ്ഞു. പാറമേക്കാവ്‌ വിഭാഗത്തിന്റെ പൂരച്ചമയ പ്രദര്‍ശനെം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു സുരേഷ്‌ ഗോപി..

ഗാന്ധിജി, ചന്ദ്രശേഖര്‍ ആസാദ്‌, വിവേകാനന്ദന്‍, ചട്ടമ്പി സ്വാമികള്‍ ഉള്‍പ്പെടയുളളവരുടെ ചിത്രങ്ങള്‍ കുടയിലുണ്ട്‌. താന്‍ തന്നെയാണ്‌ ഇങ്ങനെ ഒരാശയം മുന്നോട്ടുവച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. കുടമാറ്റത്തിന്‌ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ആലേഖനം ചെയ്‌ത കുടകള്‍ എന്ന ആശയം പാറമേക്കാവ്‌ ദേവസ്വത്തോട്‌ നിര്‍ദ്ദേശിച്ചത്‌ സുരേഷ്‌ ഗോപിയാണെന്ന്‌ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ്‌ കെകെ അനീഷ്‌കുമാറും അറിയിച്ചു.

പാറമേക്കാവ്‌ പ്രസിഡന്റ്‌ സതീഷിനോടും സെക്രട്ടറി രാജേഷിനോടും ഇത്തരം ഒരാശയം വച്ചത്‌ സുരേഷ്‌ ഗോപി തന്നെയാണ്‌ .ആ കുടകള്‍ അടങ്ങിയ ചമയ പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്യാനും സുരേഷ്‌ ഗോപി എത്തിയെന്ന്‌ അനീഷ്‌ കുമാര്‍ പറഞ്ഞു. അതേസമയം വിവാദങ്ങളെ തുടര്‍ന്ന്‌ സര്‍വര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയ കുടകള്‍ കുടമാറ്റത്തില്‍ നിന്ന്‌ പിന്‍വലിച്ചിട്ടണ്ട്‌.

സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ആസാദി കാ അമൃത്‌ മഹോത്സവവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ്‌ കുടയിലെന്നായിരുന്നു പാറമേക്കാവിന്റെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →