കൊറോണ ബോധവത്കരണ സൈക്കിള്‍ റാലി മന്ത്രി ജി സുധാകരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

ആലപ്പുഴ :കൊറോണ ബോധവത്കരണത്തിന് വ്യത്യസ്ത രീതിയുമായി ആലപ്പുഴ ഒളിമ്പിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സൈക്കിള്‍ ക്ലബ് സൈക്കിള്‍ റാലി നടത്തി. ബോധവത്കരണ സന്ദേശങ്ങളുമായി 200 പേരാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് സൈക്കിളില്‍ യാത്ര തിരിച്ചത്. റാലിയുടെ ജില്ലാതല ഫ്‌ളാഗ്ഗ് ഓഫ് കര്‍മം പൊതുമരാമത്തുരജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. ലോക സൈക്കിള്‍ ദിനത്തിനോടനുബന്ധിച്ച് 5 വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണവും മന്ത്രി നിര്‍വഹിച്ചു. ഞായറാഴ്ച റാലി സമാപിക്കും. എസ് ഡി കോളേജിന് മുന്‍പില്‍ വെച്ച് നടന്ന ഉദ്ഘാടനചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി ജി വിഷ്ണു അധ്യക്ഷത വഹിച്ചു. ജില്ലാ സൈക്കിള്‍ ക്ലബ് പ്രസിഡന്റ് ജയ്‌മോന്‍ കോര, സെക്രട്ടറി ഷിബു ഡേവിഡ് എന്നിവര്‍ സന്നിഹിതരായി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5133/covid-19-awareness-cycle-rally-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →