കോവിഡിനെ തുടര്‍ന്ന്‌ പരോള്‍ ലഭിച്ച തടവുപുളളികള്‍ മടങ്ങണമെന്ന്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡിനെതുടര്‍ന്ന്‌ പരോള്‍ ലഭിച്ച തടവുവുളളികള്‍ രണ്ടാഴ്‌ചക്കുളളില്‍ മടങ്ങണം എന്ന് സുപ്രീം കോടതി. രാജ്യത്ത്‌ കോവിഡ്‌ കേസുകള്‍ ഉയരുന്നതിനാല്‍ പരോള്‍ നീട്ടിനല്‍കണമെന്നുളള പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.. ടിപിചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ മുഹമ്മദ്‌ ഷാഫി, ടികെ രജീഷ്‌ ,കെ.സി.രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പടെയുളളവര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതിയുടെ ഉത്തരവ്‌

രണ്ടാഴ്‌ചക്കുളളില്‍ അതത്‌ ജയിലുകളില്‍ റിപ്പോര്‍ട്ടുചെയ്യാനാണ്‌ കോടതിയുടെ നിര്‍ദ്ദേശം. രാജ്യത്ത്‌ എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക്‌ എത്തിയെന്നും ഇത്തരത്തിലുളള പരിരക്ഷ ഇനി പ്രതികള്‍ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. ജസ്‌റ്റീസ്‌ എന്‍ നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ്‌ തീരുമാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →