കെ.റെയില്‍ : കണ്ണൂരില്‍ പ്രതിഷേധം ശക്തം

കണ്ണൂര്‍: തലസ്ഥാനത്ത്‌ കെ.റെയില്‍ സംവാദത്തിനിടെ കണ്ണൂരില്‍ കല്ലിടലും പ്രതിഷേധവും ശക്തമായി തുടരുന്നു. കണ്ണൂര്‍ എടക്കാട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ മുഴുപ്പിലങ്ങാട്‌ പഞ്ചായത്തിലാണ്‌ കല്ലിടല്‍ നടന്നത്‌. കല്ലിടാന്‍ അധികൃതര്‍ എത്തിയതിന്‌ പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. സ്‌ത്രീകള്‍ അടക്കമുളളവര്‍ പോലീസ്‌ വാഹനത്തിന്‌ മുന്നില്‍ നിന്ന്‌ പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചിരുന്ന കല്ലിടല്‍ 28/04/22 രാവിലെ പുനരാരംഭിക്കകുയായിരുന്നു. ജനവാസ മേഖലയിലാണ്‌ കല്ലിടാന്‍ അധികൃതരെത്തിയത്‌. പ്രദേശത്തെ ആളില്ലാതിരുന്ന വീടിന്‌ സമീപത്തെ മതിലിനരുകില്‍ കല്ലിടാനെത്തിയത്‌ പ്രതിഷേധക്കാര്‍ തടഞ്ഞു. പിന്നാലെ വീട്ടുകാര്‍ എത്തുകയും കല്ലിടാന്‍ തങ്ങള്‍ക്ക്‌ സമ്മതമില്ലെന്ന്‌ അറിയിക്കുകയും ചെയ്‌തു. ഉടമസ്ഥരുടെ സമ്മതമില്ലാതെ കല്ലിടല്‍ അനുവദിക്കില്ലെന്ന്‌ പ്രതിഷേധക്കാരും വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ അധികൃതര്‍ കല്ലുനാട്ടി. ഇത്‌ പിഴുതെറിയുമെന്ന്‌ വീട്ടുടമയും അറിയിച്ചു.

കെ.റെയില്‍ ആവശ്യമില്ലെന്ന നിലപാടിലാണ്‌ പ്രതിഷേധക്കാര്‍. മുന്‍കൂട്ടി അറിയിക്കാതെയാണ്‌ കല്ലിടാന്‍ എത്തിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ കൈവശം സര്‍വേ നമ്പര്‍ മാത്രമാണുളളതെന്നും മുന്‍കൂട്ടി അറിയിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും സര്‍വേ അധികൃര്‍ വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ക്കിടയിലും കല്ലിടലുമായി മുന്നോട്ടുപോകുമെന്ന്‌ അവര്‍ പറഞ്ഞു.

അതേസമയം കെ റെയില്‍ സംഘടിപ്പിക്കുന്ന സംവാദം ഹോട്ടല്‍ താജ്‌ വിവാന്തയില്‍ പുരോഗമിക്കുകയാണ്‌. റെയില്‍വെ ബോര്‍ഡംഗം സുബോധ്‌ ജെയിന്‍,സാങ്കേതിക സര്‍വകലാശാല മുന്‍ വി.സി.ഡോ.കുഞ്ചെറിയാ ,തിരുവനന്തപുരം ചെയ്‌മ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ എസ്‌.എന്‍.രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ സില്‍വര്‍ ലൈനിനെ അനുകൂലിച്ച സംസാരിക്കും. ഡോ.. ആര്‍വിജി മേനോന്‍ മാത്രമാണ്‌ പദ്ധതിയെ എതിര്‍ക്കുന്ന പാനലില്‍ ഉളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →