ഗുരുവായൂര്‍ നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജനുവരി 31ന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതും തീര്‍പ്പാക്കിയിട്ടില്ലാത്തതുമായ ഫയലുകളില്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുന്നതിനായി ഏപ്രില്‍ 29ന് രാവിലെ 10.30 മുതല്‍ നഗരസഭ ലൈബ്രറി ഹാളില്‍ ഫയല്‍ അദാലത്ത് നടത്തും. ആയതിലേക്ക് തീര്‍പ്പാക്കിയിട്ടില്ലാത്ത അപേക്ഷകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ നഗരസഭ ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04872556375, 9495028470
ഗുരുവായൂരില്‍ ഫയല്‍ അദാലത്ത് 29ന്
