അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ ഓണ്‍ലൈനായി പഠിക്കേണ്ട, ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂര്‍: അഞ്ചാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് തീരുമാനം.

ഇന്ന് ബുധനാഴ്ച(11-06-20)യാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഏഴാം ക്ലാസിലെ കുട്ടികള്‍ക്കു വരെ ഇനി ഓണ്‍ലൈന്‍ പഠനം വേണ്ടെന്ന നിര്‍ദേശം ചില മന്ത്രിമാര്‍ മുന്നോട്ട് വച്ചെങ്കിലും അതില്‍ തീരുമാനമായില്ലെന്നു വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു.

വിഷയം പരിശോധിക്കാനായി നിയോഗിച്ച ഉന്നത സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് ഒരു ഫീസും വാങ്ങാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.

ആറ് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്‍കാന്‍ പാടുള്ളൂവെന്ന നിംഹാസിന്റെ നിര്‍ദേശ പ്രകാരം പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് മന്ത്രി എസ്. സുരേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →