മന്ത്രി വി.ശിവന്‍കുട്ടി വിതരണോദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാത്തോടാനുബന്ധിച്ച് ഈറ്റ, പനമ്പ്, തഴപ്പായ, ചൂരല്‍ മേഖലകളില്‍ പണിയെടുക്കുന്ന പരമ്പരാഗത തൊഴിലാളികള്‍ക്കുള്ള വിവിധ ധനസഹായ പദ്ധതികളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ഏപ്രില്‍ 25 തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അങ്കമാലി നാസ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. റോജി എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബെന്നി ബെഹനാന്‍ എം. പി മുഖ്യതിഥി ആയി പങ്കെടുക്കും.
അങ്കമാലി മുന്‍സിപ്പല്‍ ചെയര്‍മാന്‍ റെജി മാത്യു, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, കേരള ബാംബൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി.കെ മോഹനന്‍, കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ചാണ്ടി പി. അലക്‌സാണ്ടര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എം ഫിറോസ്, ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.