ജനീവ: റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറേസ് അടുത്തയാഴ്ച മോസ്‌കോ സന്ദര്‍ശിക്കും. സമധാന ശ്രമങ്ങളുടെ ഭഗമായാണു സന്ദര്‍ശനമെന്നു അദ്ദേഹത്തിന്റെ വക്താവ് എറി കനേകോ അറിയിച്ചു. അടുത്ത ചൊവ്വാഴ്ച വ്ലഡിമിര്‍ പുടിന്‍ – ഗട്ടേറേസ് കൂടിക്കാഴ്ചയുണ്ടാകുമെന്നു റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേ സമയം, യുക്രൈന് ആയുധങ്ങള്‍ നല്‍കാന്‍ ഒരുക്കമാണെന്നു ജര്‍മനിയും പ്രഖ്യാപിച്ചു.
യുദ്ധം തീര്‍ക്കാന്‍ യു.എന്‍. സെക്രട്ടറി ജനറല്‍ മോസ്‌കോയിലേക്ക്
